ഇന്ത്യൻ കരകൗശല മേഖലയ്ക്ക് ഊർജമേകാൻ ‘സ്വദേശ്’ സ്‌റ്റോർ ആരംഭിച്ച് റിലയൻസ്. മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ ഹൈദരാബാദിലാണ് ആരംഭിച്ചിരിക്കുന്നത്. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി സ്റ്റോർ ഉദ്‌ഘാടനം ചെയ്തു.ഇന്ത്യയിലെ പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്വദേശ്’ സ്റ്റോറിന് പിന്നിലുള്ള ലക്ഷ്യമെന്ന് നിത അംബാനി വ്യക്തമാക്കി. ഇന്ത്യൻ കലാകാരന്മാരുടെ കഴിവും വൈദഗ്ധ്യവും ജനങ്ങൾക്ക് മുന്നിലേക്ക് സ്വദേശ് സ്റ്റോറുകളിലൂടെ എത്തുമെന്നും നിത അംബാനി പറഞ്ഞു. ഇന്ത്യയിലെ പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്വദേശ്’ സ്റ്റോറിന് പിന്നിലുള്ള ലക്ഷ്യമെന്ന് നിത അംബാനി വ്യക്തമാക്കി. ഇന്ത്യൻ കലാകാരന്മാരുടെ കഴിവും വൈദഗ്ധ്യവും ജനങ്ങൾക്ക് മുന്നിലേക്ക് സ്വദേശ് സ്റ്റോറുകളിലൂടെ എത്തുമെന്നും നിത അംബാനി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പുരാതന കലകളും കരകൗശലവസ്തുക്കളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഞങ്ങളുടെ എളിയ സംരംഭമാണിത്. കൂടാതെ, രാജ്യത്തെ കരകൗശല തൊഴിലാളികൾക്കുള്ള ആദരവുമാണിതെന്ന് നിത അംബാനി പറഞ്ഞു. സ്വദേശ് സ്റ്റോറുകളിലൂടെ കലാകാരന്മാർക്ക് അവർ അർഹിക്കുന്ന ആഗോള അംഗീകാരം നേടികൊടുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട്, ഇന്ത്യയിലുടനീളം മാത്രമല്ല, യുഎസിലും യൂറോപ്പിലും സ്വദേശ് സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും നിത അംബാനി പറഞ്ഞു. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ആദ്യ സ്വദേശ് സ്റ്റോർ 20,000 ചതുരശ്ര അടിയിൽ നിർമ്മിച്ചതാണ്. ഇന്ത്യയിലെ കഴിവുറ്റ കരകൗശല വിദഗ്ധർ കൈകൊണ്ട് നിർമ്മിച്ച നിരവധി ഉൽപ്പന്നങ്ങളുടെ ഒരു ശേഖരം ഇവിടെയുണ്ട്. കൂടാതെ, സ്വദേശ് സംരംഭത്തിന്റെ ഭാഗമായി, റിലയൻസ് ഫൗണ്ടേഷൻ ആർട്ടിസാൻ ഇനിഷ്യേറ്റീവ് ഫോർ സ്‌കിൽ എൻഹാൻസ്‌മെന്റ് (RAISE) കേന്ദ്രങ്ങൾ ഇന്ത്യയിലുടനീളം സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയിലെ കരകൗശല ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല, കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും അവരുടെ കഴിവ് ആധുനിക ലോകത്ത് അമൂല്യമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ സുസ്ഥിരമായ ഉപജീവന അവസരങ്ങൾ ഒരുക്കുക കൂടെയാണ് ചെയ്യുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
