ഛത്തീസ്ഗഡ്: ബിജാപൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചെന്ന് സൈന്യം. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് വിവരം ലഭിച്ചതിനാല്‍ സൈന്യം കൂടുതല്‍ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം സംസ്ഥാനത്ത് രാജ്യം കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടകളൊന്ന് നടന്നിരുന്നു.

ദന്തേവാഡ ജില്ലയിലെ അബ്ജുമദിലാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢിന്റെ 24 വര്‍ഷത്തെ ചരിത്രത്തിനിടയിലുണ്ടാകുന്ന ഏറ്റവും വലിയ ഓപറേഷനായിരുന്നു ഇത്. 30 മാവോയിസ്റ്റുകളെയാണ് സൈന്യം വധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *