ഡല്‍ഹിയില്‍ രണ്ടിടങ്ങളിലായി വെടിവെപ്പ്. കബീര്‍ നഗര്‍, ജ്യോതി നഗര്‍ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കബീര്‍ നഗറിലുണ്ടായ വെടിവെപ്പില്‍ വെല്‍ക്കം ഏരിയ സ്വദേശിയായ നദീം എന്നയാളാണ് മരിച്ചത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമികള്‍ നദീമിന് നേരെ അഞ്ചു തവണയാണ് വെടിയുതിര്‍ത്തതെന്ന് കുടുംബം പറയുന്നു. അക്രമികള്‍ നദീമിന്റെ ഫോണ്‍ കൈക്കലാക്കിയെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും നദീമിന്റെ കുടുംബം വ്യക്തമാക്കി.
ജ്യോതി നഗറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ കാലിനാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.