സി.പി.ഐ.എം ആനപ്പാറ ബ്രാഞ്ചിൻ്റെ നേതൃത്ത്വത്തിൽ ആനപ്പാറ ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി.അശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് റോഡരികിൽ പാർക്ക് ചെയ്യാൻ JCB ഉപയോഗിച്ച് സൗകര്യമാക്കുകയും ചെയ്തു. സി.പി.ഐ.എം കുന്ദമംഗലം ലോക്കൽ സെക്രട്ടറി
എം എം സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആനപ്പാറ ബ്രാഞ്ച് സെക്രട്ടറി
കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ ബൈജു ,പി.പി ഷിനിൽ ,
സുബ്രഹ്മണ്യൻ, സലീം, ഫൈസൽ, ബിജു, ആൻറണിജിജോ, സുധീർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *