തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ മയക്കുവെടി വെച്ചു വീഴ്ത്താൻ വനം വകുപ്പ്. ഡ്രോൺ സംവിധാനം വഴി ഒറ്റയാൻ്റെ സഞ്ചാര പാദകൾ കണ്ടെത്തിയ ശേഷം ദൗത്യം ഉടൻ ആരംഭിക്കും. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ നടക്കുന്ന അടിയന്തര യോഗത്തിൽ മയക്കുവെടി വെയ്ക്കാനുള്ള മാർഗനിർദ്ദേശങ്ങൾ തേടും.

ആർ ആർ ടിയുടെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധനകൾ നടത്തിയ ശേഷമായിരിക്കും ഓരോ നടപടിയും. കാടുകയറിയ ഒറ്റയാനെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കുതിരാനിലെ ഇരുമ്പ് പാലം ഉൾപ്പെടെയുള്ള ജനവാസ മേഖലയിൽ കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും നിയോഗിക്കും. ദൗത്യം തീരുന്നതുവരെ പ്രദേശത്ത് വനംവകുപ്പിൻ്റെ നീരിഷണമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *