കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.കനത്ത മൂടല്‍ മഞ്ഞിലേക്കു കോപ്റ്റര്‍ മാഞ്ഞുപോവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റർ ഗേജ് റയിൽപ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്ഫോടനശബ്ദം കേൾക്കാം.എന്താണ് സംഭവിച്ചതെന്നറിയാന്‍ എല്ലാവരും തിരിഞ്ഞുനോക്കുന്നതും വീഡിയോയില്‍ കാണാം.

IAF helicopter seconds before it crashed near Coonoor on Wednesday.

A video, recorded by people walking near Katteri park in Coonoor circulating in WhatsApp in Coonoor.@xpresstn @NewIndianXpress pic.twitter.com/kk45li4yIV— S Mannar Mannan (@mannar_mannan) December 9, 2021

മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇത്. അതേസമയം ദൃശ്യത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യോമസേനാവൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

ഇന്നലെ 12.20 ഓടെയാണ് അപകടമുണ്ടാകുന്നത്. അതിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍ എന്നാണ് അറിയുന്നത്. ഹെലികോപ്റ്റര്‍ വെല്ലിങ്ടണ്‍ സേനാ താവളത്തിലേക്ക് പോയ ശേഷം അവിടെ ഇറക്കാനാവാതെ മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്.ചെങ്കുത്തായ മലനിരകളുടെ ഒരു ഭാഗം പാറക്കെട്ടാണ്. പാറക്കെട്ടിന്റെ ഇടയിലൂടെയുള്ള വഴിയാണ് വ്യോമപാതയായി കണക്കാക്കുന്നത്. ഈ ദൃശ്യങ്ങളുടെ ആധികാരികത ശരിയാണെങ്കില്‍ അപകടം നടക്കുന്നതിന് തൊട്ടടുത്തുള്ള പ്രദേശത്ത് വെച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. അതിന് തൊട്ടടുത്ത നിമിഷം തന്നെയായിരിക്കാം അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *