ഭൂട്ടാനില്‍ ഷെറിംഗ് ടോബ്‌ഗേ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ 47 സീറ്റില്‍ 30 സീറ്റുകളിലും വിജയിച്ചാണ് ടോബ്ഗെയുടെ പിഡിപി പാര്‍ട്ടി അധികാരത്തിലേറിയത്. ഭൂട്ടാന്‍ ടെന്‍ഡ്രല്‍ പാര്‍ട്ടി 17 സീറ്റുകളും നേടി. 2008-ല്‍ രാജവാഴ്ച അവസാനിച്ചതിന് ശേഷം രാജ്യത്ത് നടന്ന നാലാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.

ഇരുപാര്‍ട്ടികളിലും നിന്ന് 94 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. നവംബറിലായിരുന്നു ആദ്യ റൗണ്ട് നടന്നത്. ഇന്ത്യന്‍ അനുഭാവിയായ 58കാരനായ ഷെറിംഗ് ടോബ്‌ഗേ 2013 മുതല്‍ 2018 വരെയാണ് ഭൂട്ടാന്‍ പ്രധാനമന്ത്രിയായിരുന്നത്. വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ ഷെറിംഗ് ടോബ്ഗെയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *