അസമിലെ കൽക്കരി ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു. എട്ട് പേരാണ് ഖനിയിൽ കുടുങ്ങി കിടക്കുന്നത്. ക്വാറിയില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാൽ രക്ഷാപ്രവര്‍ത്തനം വൈകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഖനിയിലെ വെള്ളം വറ്റിക്കാന്‍ കോള്‍ ഇന്ത്യ 500 ജി.പി.എമ്മിന്റെ പമ്പ് എത്തിച്ചിട്ടുണ്ട്. ജനുവരി 6 നാണ് ദിമാ ഹസാവോ ജില്ലയിലെ ഉമറങ്സോയില്‍ ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയിൽ തൊഴിലാളികള്‍ വെള്ളപൊക്കം മൂലം കുടുങ്ങിയത്.ഖനിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിനിടെ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ നാവികസേനയും കരസേനയും എന്‍ ഡി ആര്‍ എഫും സംയുക്തമായ ശ്രമത്തിൽ മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.
നേപ്പാളിലെ ഉദയാപൂര്‍ ജില്ലയില്‍ നിന്നുള്ള ഗംഗാ ബഹാദൂര്‍ ശ്രേത്, പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ നിന്നുള്ള സഞ്ജിത് സര്‍ക്കാര്‍ അസമിലെ ദരാംഗ്, കൊക്രജാര്‍, ദിമ ഹസാവോ, സോനിത്പൂര്‍ ജില്ലകളില്‍ ഖനി തൊഴിലാളികളായ ഗംഗാ ബഹാദൂര്‍ ശ്രേത്, ഹുസൈന്‍ അലി, ജാക്കിര്‍ ഹുസൈന്‍, സര്‍പ്പ ബര്‍മാന്‍, മുസ്തഫ സെയ്ഖ്, ഖുസി മോഹന്‍ റായ്, സഞ്ജിത് സര്‍ക്കാര്‍, ലിജന്‍ മഗര്‍, ശരത് ഗോയാരി എന്നിവരാണ് ഖനിയിൽ കുടുങ്ങി കിടക്കുന്നത്.