കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ 4 വർഷമായി വിശിഷ്ട സേവനം കാഴ്ച വെച്ച് ജനമനസ്സിൽ ഇടം തേടി, പുതിയ സ്ഥലത്തേക്ക് സ്ഥലം മാറി യാത്രയാകുന്ന ഹെൽത്ത് ഇൻസ്പെക്ടർ സി. പി സുരേഷ് ബാബു അവർകൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് യാത്രയപ്പ് നൽകി.
യാത്രയയപ്പ് ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജൗഹർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പുഹാജി, എം. ബാബുമോൻ വിശ്വനാഥൻ നായർ, കെ സുന്ദരൻ, വിജിത്ത് (AHI), എൻ വിനോദ് കുമാർ, എൻ വി അഷ്റഫ്, നിമ്മി സജി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *