ജീവനപഹരിക്കുന്ന ലഹരി മാഫിയാ സംഘങ്ങളുടെ വ്യാപനത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ കുന്ദമംഗലം വരിട്ട്യാക്ക് മുതൽ ചാത്തമംഗലം വരെ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി ഷിനിൽ അധ്യക്ഷത വഹിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു സംസാരിച്ചു. ജാഗ്രത പരേഡ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ഷഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു.ബ്ലോക്ക് സെക്രട്ടറി പി.പ്രഗിൻലാൽ സ്വാഗതവും ബ്ലോക്ക് ട്രഷറർ പി.മിഥിലാജ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *