കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിന് കാലിടറുന്നു.വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 75 സീറ്റുകളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്. അകാലിദള്‍ ശക്തിമേഖലകളിലും എഎപിയുടെ കുതിപ്പാണ്.ഡല്‍ഹിയ്ക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തു കൂടി ആംആദ്മി പാര്‍ട്ടി ഭരണത്തിലേറാനുള്ള സാഹചര്യമാണ് സംജാതമാകുന്നത്. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി മുതലായവ പാര്‍ട്ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് പുറമെ പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും പുറകിലാണ്. സിറ്റിംഗ് സീറ്റായ അമൃത്സര്‍ ഈസ്റ്റിലാണ് സിദ്ദു പുറകില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളിലൊന്നിലാണ് പി.സി.സി അധ്യക്ഷന്‍ പിന്നില്‍ എന്ന വസ്തുതയും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *