ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. ആസിഡ് കഴിച്ച് ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.
തിരുവനന്തപുരം ആര്യനാടാണ് സംഭവം. ഓണ്‍ലൈൻ ആപ്പ് വഴി ആനന്ദ് ലോണ്‍ എടുത്തിരുന്നു. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നുവെന്നാണ് പരാതി. ഇതിൽ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ ആനന്ദിന്റെ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം ആറിന് ആണ് ആനന്ദ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. സംഭവത്തിൽ കുടുംബം സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
