കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ഇമെയിൽ സന്ദേശം. തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.സംശയാസ്പദമായി ഒന്നും തന്നെ പരിശോധനയിൽ കണ്ടെത്താനായി

അലക്‌സ് പോൾ മേനോൻ @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി വന്നത്. നിരപരാധികൾക്ക് നീതി ലഭിക്കാത്തപ്പോൾ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം. ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. സ്‌ഫോടനത്തിന്റെ സമയം ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പായിരിക്കുമെന്ന് എനിക്കറിയില്ല.ഒരു റിസ്‌ക് എടുക്കരുത് ഇതൊരു വ്യാജ ഭീഷണിയല്ല.കോടതി ജഡ്ജിയുടെ ചേമ്പറിൽ 15 സയനയ്ഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്‌ഫോടനം നടത്തും. ഇങ്ങനെയാണ് മെയിലിൽ എഴുതിയിരിക്കുന്നത്.

ഇമെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉടൻതന്നെ കോടതിയിലെ ഉദ്യോഗസ്‌ഥ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ ഭീക്ഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *