തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിലേക്ക് നീങ്ങിയ ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സജി ചെറിയാൻ. സുധാകരൻ പാർട്ടിയെ ചതിച്ചവനാണെന്നും ഇനിയും ആക്രമണം തുടർന്നാൽ സുധാകരന്റെ സ്വകാര്യ ഇടപാടുകൾ ഓരോന്നായി വെളിപ്പെടുത്തുമെന്നും സജി ചെറിയാൻ താക്കീത് നൽകി.

ഒരാൾ എവിടെ വരെ തകരാം എന്നതിന്റെ പാരമ്യതയിലാണ് ജി സുധാകരൻ ഉള്ളത്, സുധാകരൻ പാർട്ടിയെ ചതിച്ചത് ഒന്നരവർഷം മുമ്പ് കെ സി വേണുഗോപാലമായുള്ള കരാർ പ്രകാരം, ജി സുധാകരൻ അഞ്ചു രൂപ കിട്ടിയാൽ പോക്കറ്റിൽ വച്ചുകൊണ്ട് പോകുന്നത് പോലെ സജി ചെറിയാൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർഗ്ഗ വഞ്ചകനും ചതിയനുമാണ് സുധാകരൻ 24 മണിക്കൂർ കൊണ്ടാണ് ജി സുധാകരൻ വലതുപക്ഷം ആയത് ഈ സുധാകരൻ സ്വന്തം സ്വത്തിൽ നിന്ന് അങ്ങനെ കൊടുക്കുന്നത് ഞങ്ങൾ അന്തസായി പൊതുപ്രവർത്തനം നടത്തുന്നവരാണെന്നും സജി ചെറിയാന്റെ വാക്കുകൾ.

ജി സുധാകരനെ ചുമക്കുന്ന കെ സി വേണുഗോപാൽ ആറുമാസത്തിനകം ആലപ്പുഴ കടലിൽ ചാടി ചാകേണ്ടി വരും. സുധാകരനെ കോൺഗ്രസ് ഉപയോഗിച്ച് കഴിഞ്ഞ് കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിയും സജി ചെറിയാൻ വ്യക്തമാക്കി.

പ്രപഞ്ചത്തിൽ സത്യമുണ്ട്. ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കും. താൻ മാഫിയ ആണെന്ന് പറയുന്ന സുധാകരൻ അഞ്ച് രൂപ കിട്ടിയാൽ പോലും പോക്കറ്റിലിടുന്നവനാണ്. സുധാകരന്റെ ആസ്തിയുടെ 25-ൽ ഒന്ന് പോലും ഇപ്പോഴത്തെ എം.എൽ.എമാർക്കില്ലെന്നും ലോണെടുത്താണ് എച്ച്. സലാം വീട് പണിതതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയുടെ പോലും ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന നാറിയ വർത്തമാനമാണ് സുധാകരന്റേത്. നാസർ ഈഴവനാണെന്ന് പറയുന്നതിലൂടെ വർഗ്ഗീയ ചേരിതിരിവിനാണ് സുധാകരൻ ശ്രമിക്കുന്നത്.

ജി. സുധാകരൻ ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലേക്ക് കൂപ്പുകുത്തും. സുധാകരൻ പാർട്ടി വിട്ടത് അമ്പലപ്പുഴയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനേ സഹായിക്കൂ. ആലപ്പുഴയിൽ എട്ട് മണ്ഡലങ്ങളും നിലനിർത്തുമെന്നും ഹരിപ്പാട് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ നേതൃമികവിന് ബദലായി മറുഭാഗത്ത് ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് സജി ചെറിയാൻ. സർക്കാർ അനുകൂല മനോഭാവമാണ് ജനങ്ങളെ തെരഞ്ഞെടുപ്പിൽ നയിച്ചതെന്ന് സജി ചെറിയാൻ വ്യക്തമാക്കി. തുടർ ഭരണത്തിന്റെ ഗുണം ജനങ്ങൾ അനുഭവിച്ചു ഇടതുപക്ഷം തുടരണമെന്ന് പ്രായോഗികമായി ജനങ്ങൾ ചിന്തിക്കുന്നു.

പോളിംഗ് ബൂത്തുകളിൽ നിന്ന് ലഭിച്ച ഫീഡ് ബാക്കുകൾ അങ്ങനെ ആണ് 2021 ട്രെൻഡ് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇടതു സർക്കാരിന്റെ വികസനം ക്ഷേമ പദ്ധതികൾ എന്നിവ ജനങ്ങളുടെ ഇടയിൽ നല്ല ചർച്ചയായതായും അദ്ദേഹത്തിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *