ഡൽഹിയിലെ സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ് . എൺപത് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിലെ ഒപി വിഭാഗം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്.കോവിഡ് സ്ഥിരീകരിച്ച എൺപത് ഡോക്ടർമാരിൽ 12 പേർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരിൽ അവരുടെ വീടുകളിൽ ക്വാറന്റീനിൽ കഴിയുകയാണ്. ആശുപത്രിയിലെ സീനിയർ സർജൻ ആയ ഡോ. എകെ റാവത്ത് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 27 വർഷമായി സരോജ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചയാളാണ് ഡോ. എകെ റാവത്ത്. ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിലാണ് ആശുപത്രി.
ഡൽഹിയിലെ വിവിധ ആശുപത്രികളിലായി ഇതിനകം 300 ൽ അധികം ഡോക്ടർമാർക്കും പാരാമെഡിക് ജീവനക്കാർക്കും കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ യുവ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 26 വയസ്സുള്ള ഡോ. അനസ് മുജാഹിദ് ആണ് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്.
