കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ബീച്ച് ഹോസ്പിറ്റലിലെ കോവിഡ് രോഗികൾക്കുള്ള MES കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് *10-05-2021 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബഹു. M K രാഘവൻ MP ഹോസ്പിറ്റൽ പരിസരത്ത് വെച്ച് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ബീച്ച് ഹോസ്പ്പിറ്റൽ സൂപ്രണ്ട് ഡോ.ഉമർ ഫാറൂഖ് കുടിവെള്ളം ഏറ്റുവാങ്ങി.
കോവിഡ് പാൻ്റമിക് ആയ അവസ്ഥയിൽ ആശുപത്രികളിൽ നിരാലംബരായി കിടക്കുന്ന രോഗികൾക്ക് ദാഹജലം എത്തിച്ചു നൽകുന്നത് ദൈവീക മായ പ്രവർത്തിയാണെന്നും ആയതിന് വേണ്ടി പ്രവർത്തിക്കുന്ന എം. ഇ. എസ്. സമുഹത്തിന് മാതൃകയാണെന്നും അദ്ധേഹം പറഞ്ഞു. എം.ഇ. എസ് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാക്കലകം അദ്ധ്യക്ഷത വഹിച്ചു . എം. ഇ എസ് സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ ആമുഖ പ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ *കെ.മൊയ്തീൻകോയ, ബീച്ച് ഹോസ്പിറ്റൽ ഡെപ്യൂട്ടി സുപ്രണ്ട് ഡോ.സച്ചിൻ ബാബു RMO ഡോ.ശ്രീജിത്ത് സി.ബി., പി.ടി.ആസാദ്, ‘ജല’ വോളണ്ടിയർ ലിജീഷ് കുറ്റ്യാടി, എന്നിവർ സംസാരിച്ചു. താലുക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ സ്വാഗതവും സാജിദ് തോപ്പിൽ നന്ദിയും പറഞ്ഞു. താലൂക്ക് ഭാരവാഹികളായ കോയട്ടി മാളിയേക്കൽ, പി.വി. അബ്ദുൽ ഗഫൂർ, അഫ്സൽ കള്ളൻ തോട് എന്നിവർ നേതൃത്വം നൽകി. കുടിവെള്ള പദ്ധതി കോവിഡ് പാൻ്റമിക് അവസ്ഥ തീരുന്നത് വരെ തുടരുമെന്ന് എം.ഇ.എസ് താലൂക്ക് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *