അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ വിതരണത്തിന് തികയുന്നില്ലെന്ന് മെഡിക്കല്‍ ഓക്‌സിജൻ കമ്പനിയായ സതേണ്‍ ഗ്യാസ് ലിമിറ്റഡ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതല്‍ വിതരണത്തിനായി അടിയന്തരമായി ലിക്വിഡ് ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ലിക്വിഡ് ഓക്‌സിജന്‍ ഇനിയും ലഭ്യമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും കേരളം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് പോകുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്‌സിജന്‍ ക്ഷാമത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് സ്ഥിതി രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സാഹചര്യം ഉണ്ടായേക്കാം. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഉദ്പാതിപ്പിക്കുന്ന ഓക്‌സിജന്‍ പൂര്‍ണമായും സംസ്ഥാനത്തിന് തന്നെ ആവശ്യമാണെന്ന കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *