പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദി ചെയ്തത് തന്നെയാണ് പ്രധാനമന്ത്രി ആയിരിക്കുമ്പോളും രാജ്യത്ത് ചെയ്യുന്നത് . സമ്പന്നർ, സാധാരണക്കാർ എന്നിങ്ങനെ രണ്ട് ഇന്ത്യയെ സൃഷ്ടിച്ചു, എല്ലാം സമ്പന്നർക്ക് നൽകുകയാണെന്നും ഗുജറാത്തില്‍ നടന്ന ആദിവാസി സത്യാഗ്രഹ റാലിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

2014ല്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനുമുമ്പ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ തുടങ്ങിയ ജോലിയാണ് അദ്ദേഹം രാജ്യത്ത് ചെയ്യുന്നത്. അതിനെ ഗുജറാത്ത് മോഡല്‍ എന്നാണ് വിളിക്കുന്നത്, രാഹുൽ ഗാന്ധി പറഞ്ഞു. സമ്പന്നരുടെ ഇന്ത്യ എന്നും സാധാരണക്കാരന്റെ ഇന്ത്യ എന്നും രണ്ട് രാജ്യമാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകള്‍, അധികാരവും പണവുമുള്ള ശതകോടീശ്വരന്‍മാരും ഉദ്യോഗസ്ഥരുമാണ് അതിലുള്ളത്.. ഇതൊന്നുമില്ലാത്ത രണ്ടാം ഇന്ത്യയാണ് സാധാരണക്കാരുടേതാണെന്നുംബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദിവാസിളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയെന്നും ആദിവാസികള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിക്കുന്നത്. ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ ആശയവിനിമയം നടത്താനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *