ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്‌നറില്‍ ഇടിച്ചാണ് അപകടം.
ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ബിഹാറിലെ സിതാമര്‍ഹിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ കൂടുതലും കുടിയേറ്റ തൊഴിലാളികളായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാധ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 17 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.