കൊയിലാണ്ടി നഗരസഭ പി എം എ വൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയിൽ 1022 പേർക്ക് കാർഡ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു കെ അധ്യക്ഷത വഹിച്ചു.

നാല് ലക്ഷം രൂപയാണ് രൂപയാണ് ഇൻഷുറൻസ് പരിരക്ഷ. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ മൂന്ന് വർഷത്തെ ഇൻഷുറൻസ് ഗഡുക്കൾ സർക്കാർ അടവാക്കിയിട്ടുണ്ട് തുടർന്നുവരുന്ന വർഷങ്ങളിൽ ഗുണഭോക്താക്കൾക്ക് പ്രീമിയം അടച്ച് ഇൻഷൂറൻസ് പുതുക്കാവുന്നതാണ്.

പി എം എ വൈ – എസ് ഡി എസ് രചന വി ആർ പദ്ധതി വിശദീകരിച്ചു.അഗ്നിരക്ഷാസേനയുടെ ഗാർഹിക സുരക്ഷയെ സംബന്ധിച്ച് റിട്ട. ഫയർ സ്റ്റേഷൻ മാനേജർ ആനന്ദൻ സി പി ക്ലാസ്സെടുത്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ എം പി ഇന്ദുലേഖ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *