കെ ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചു. നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കി. നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം സർക്കാർ നടത്തിയിരിക്കുന്നത്.

മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം നിലവിൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്. 2025 നവംബർ 14 മുതൽ രണ്ട് വർഷത്തെക്കാണ് ഇവരുടെ കലാവധി.

കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ജയകുമാർ. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *