തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് രാജ്യം. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന് നടക്കും. പൂർണ സൈനിക ബഹുമതികളോടെ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ മൂന്ന് മണിക്കാണ് സംസ്‌കാരം.കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടക്കുക.

രാവിലെ 11 മണിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും. 12.30 വരെ പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ട ബ്രേഗേഡിയര്‍ എല്‍.എസ് ലിഡ്ഡറുടെ സംസ്കാര ചടങ്ങുകൾ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി രാത്രി എട്ട് മണിയോടെയാണ് ജനറൽ ബിപിൻ റാവത്തിന്റെയും മറ്റു 11 സായുധ സേനാംഗങ്ങളുടെയും മൃതദേഹങ്ങൾ ഡൽഹിയിലെത്തിച്ചത്. ഊട്ടി വെല്ലിങ്ടണിൽനിന്ന് കോയമ്പത്തിനൂരിനു സമീപത്തെ സുലൂർ വ്യോമത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ തുടർന്ന് പ്രത്യേക വിമാനത്തിലാണ് രാജ്യ തലസ്ഥാനത്തേക്ക് എത്തിച്ചത്.

ഡൽഹി പാലം വിമാനത്താവളലെത്തിച്ച മൃതദേഹങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദരാഞ്ജലികൾ അർപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബിപിൻ റാവത്തിന്റെ രണ്ടു മക്കളെയും കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് ഇവർ മടങ്ങിയത്.

13 മൃതദേഹ പേടകങ്ങളിൽ 4 എണ്ണത്തിൽ മാത്രമായിരുന്നു പേരുകൾ ഉണ്ടായത്, ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലാൻസ് നായിക് വിവേക് കുമാർ. ഇവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *