കേന്ദ്ര സർക്കാർ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞ് ഡിഎംകെ എംപി കനിമൊഴിആത്മനിര്‍ഭര്‍ ഭാരതിനെ കുറിച്ച് സംസാരിക്കവെ വാക്ക് ഉച്ചരിക്കാന്‍ കനിമൊഴിക്ക് പ്രയാസം അനുഭവപ്പെട്ടു. പാര്‍ലമെന്റിലെ മറ്റ് അംഗങ്ങള്‍ ശരിയായ ഉച്ചാരണം പറഞ്ഞു കൊടുത്തുകൊണ്ട് മുന്നോട്ട് വരികയും ചെയ്‌താൽ എന്നാൽ . ആ സമയത്തെ കനിമൊഴിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പാർലമെന്റ് പ്രസംഗത്തിൽ ആത്മനിർഭർ എന്ന പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടിയ എംപി എന്തുകൊണ് ഇംഗ്ലീഷ് പേരോ പ്രാദേശിക പോരോ ഇവയ്ക്കൊന്നും നൽകാത്തതെന്നും ചോദിച്ചു.
அப்படி போடு pic.twitter.com/x6pcfI5g6O
— RadhakrishnanRK, PhD. (@RKRadhakrishn) December 9, 2021
ഇതാണ് പ്രശ്നം. ഞങ്ങൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒന്നുകിൽ ഇത് ഇംഗ്ലീഷിലായിരിക്കൂ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രാദേശിക ഭാഷകളിൽ. അങ്ങനെയെങ്കിൽ എല്ലാവർക്കും ഇത് പറയാൻ കഴിയും, കനിമൊഴി പറഞ്ഞു
അതിനിടയില്‍ ഹിന്ദി സംസാരിക്കുന്ന അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞ കമന്റിന് ഓകെ അങ്ങനെയെങ്കിൽ ഞാൻ തമിഴിൽ സംസാരിക്കും. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടോ എന്ന് പറയൂ. പക്ഷെ അതിന് അനുമതി വേണമെന്ന് നിങ്ങൾ ശഠിക്കുന്നു. അതാണ് പ്രശ്നം, കനിമാെഴി പുഞ്ചിരിയോടെ പറഞ്ഞു
