ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു.1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു.

എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മനുഷ്യാവകാശം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാ മനുഷ്യരുടേയും അര്‍ഹതയായി കണക്കാക്കപ്പെടുന്ന അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയുമാണ്. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയില്‍ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനു മുന്‍പില്‍ തുല്യതക്കുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം എന്നിങ്ങനെ വിശാലമായ അവകാശങ്ങൾ ഉൾപ്പെടുന്നുണ്ട്. സാമൂഹ്യ നീതി ഹനിക്കപ്പെടുമ്പോഴും, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും, ജനാധിപത്യപരമായ രീതിയിൽ കാര്യങ്ങള്‍ പാലിക്കപ്പെടാതിരിക്കുമ്പോഴും ലംഘിക്കപ്പെടുന്നത്മനുഷ്യാവകാശങ്ങളാണെന്ന് ഓര്‍ക്കുക

Leave a Reply

Your email address will not be published. Required fields are marked *