മാവൂര്‍: തെങ്ങിലക്കടവില്‍ കാന്‍സര്‍ സെന്ററിന് വേണ്ടി ട്രസ്റ്റ് കൈമാറിയ ആറര ഏക്കര്‍ ഭൂമിയും ഉപകരണത്തോട് കൂടിയ കെട്ടിടവും ഇന്ന് കാടുമൂടി ഉപയോഗശൂന്യമായത് സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനത്തിന്റെ ഫലമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ ഇ.പി അന്‍വര്‍ സാദത്ത് പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 2010 ലാണ് സര്‍ക്കാരിന് കൈമാറിയത്, ഇതിന് ശേഷം ചില പ്രഖ്യാപനങ്ങള്‍ മാത്രം നടത്തിയതല്ലാതെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല.ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്.സര്‍ക്കാര്‍ അനാസ്ഥക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും ജില്ലാ ട്രഷറര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *