കുന്ദമംഗലം: ബിജെപി കുന്ദമംഗലം മണ്ഡലം നേതൃയോഗം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് മാത്രം ഇനി കേരളത്തിലെ ഇടതിനും,വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. കടബാധ്യതയും, വരുമാനമില്ലായ്മയും, വ്യവസായ മുരടിപ്പും മാറ്റാന്‍ ഉതകുന്ന ദീര്‍ഘവീക്ഷമണമുളള പദ്ധതികളാണ് ആവശ്യം. അത്തരം പദ്ധതികളെക്കുറിച്ച് നയപരമായി ഇടപെടുന്നതിന് പകരം കേന്ദ്ര സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്നതില്‍ പ്രയോജനമില്ല.കളളപ്രചരണം നടത്തിയാല്‍ ജനം വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞെന്നും സജീവന്‍ പറഞ്ഞു. കുന്ദമംഗലം ക്ഷീര വികസന സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന നേതൃയോഗത്തില്‍
മണ്ഡലം പ്രസിഡന്റ് സുധീര്‍ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സമിതിയംഗം ടി.പി.സുരേഷ്,കോഴിക്കോട് മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്,ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ ടി.ചക്രായുധന്‍,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.സിദ്ധാര്‍ത്ഥന്‍,സനൂപ് മായനാട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *