നാഷണൽ ലോക അദാലത്ത് 3273 കേസുകളിൽ
2106 കേസുകൾ തീർപ്പായി 12കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി

കോഴിക്കോട് – ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കളുടെയും നേതൃത്ത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളും മായി 2106 എണ്ണം കേസുകൾ തീർപ്പു കൽ പിച്ചു. മൊത്തം 128988997 രൂപ വിവിധ കേസും കളിൽ നഷ്ടപരി പരിഹാരം നൽകാൻ മെഗാ അദാലത്തിൽ ഉത്തരവായി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരം മാണ് മെഗാ അദാലത്ത് നടത്തിയത്. 3273 കേസുകൾ പരിഗണനയ്ക്ക് വന്നത്.
ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി,വടകര, പേരാമ്പ്ര,താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ വാഹന അപകട കേസുകൾ ഭൂമി ഏറ്റെടുക്കൽ കേസുകൾ കുടുംബ തർക്കങ്ങൾ ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്ക് സർവീസ് കമ്മിറ്റി ചെയർമാനും ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ ഇ സാലിഹ്, വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും എം എ സി ടി ജഡ്ജിയുമായ കെ.രാമകൃഷ്ണൻ,
കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും സ്പെഷ്യൽ ജഡ്ജിയുമായ ( ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി) ടി പി അനിൽ, കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ( സബ് ജഡ്ജ് ) എം പി ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജഡീഷ്യൽ ഓഫീസർമാരായസാലിഹ് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജ് കോഴിക്കോട്, മധു. ആർ തേഡ് അഡീഷണൽ ജില്ലാ ജഡ്ജ് കോഴിക്കോട്, രാജൻ തട്ടിൽ ഡിസ്ട്രിക്ട് ജഡ്ജ് വെഖ്ഫ് ട്രിബ്യൂണൽ കോഴിക്കോട്,വിദ്യാധരൻ വിഎസ് ജഡ്ജ് ലേബർ കോർട്ട് കോഴിക്കോട്, ലീന റഷീദ് പ്രിൻസിപ്പൽ സബ് ജഡ്ജ് കോഴിക്കോട്, രാജശ്രീ രാജഗോപാൽ ഫസ്റ്റ് അഡീഷണൽ സബ് ജഡ്ജ് കോഴിക്കോട്, കെ രാമകൃഷ്ണൻ എം എ സി ടി ജഡ്ജ് വടകര , സുരേഷ് ബാബു വി പി എം സ്പെഷ്യൽ ജഡ്ജ് അഡീഷണൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജ് വടകരസൗമ്യ ടി എം മുൻസിഫ് നാദാപുരം, വൈശാഖ് വി എസ് സബ് ജഡ്ജ് കൊയിലാണ്ടി , ജയാനന്ദൻ വി പി റിട്ടയേഡ് ഡിസ്ട്രിക്ട് ജഡ്ജ്, രമേശൻ എം റിട്ടയേഡ് ജഡ്ജ് എന്നിവരാണ് പരാതികളിൽ തീർത്തു കൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *