വീടുകൾക്ക് മുകളിലൂടെ അപകട ഭീഷണിയായി കടന്നു പോകുന്ന 11 കെ വി വൈദ്യുതി ലൈൻ മാറ്റണമെങ്കിൽ 10 കുടുംബംഗങ്ങൾ നൽകേണ്ടത് 12,18,099 രൂപ. നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് കിട്ടിയ മറുപടിയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ. ജീവന് ഭീഷണിയായ വൈദ്യുതി ലൈൻ.വീടിനോട് തൊട്ട് തൊട്ടില്ല എന്ന നിലയിലാണ് 11 കെ.വി.ലൈൻ കടന്നുപോകുന്നത്. വീട് പുതുക്കിപ്പണിയാനോ സ്ഥലം കൈമാറ്റം ചെയ്യാനോ പോലുമാകാത്ത സ്ഥിതിയാണ്. നാട്ടുകാരായ 41 പേർ ഒപ്പിട്ട ഹർജി സഹിതം നവകേരള സദസിൽ പരാതി നൽകി. അഞ്ചു പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും ലൈൻ വലിക്കുന്നതിനുമായി 12,18,099 രൂപയാണ് മൈനാഗപ്പള്ളി കെ എസ് ഇ ബി സെക്ഷൻ ആവശ്യപ്പെട്ടത്. അരനൂറ്റാണ്ടായി ദുരിതത്തിലാണ് ഈ കുടുംബങ്ങൾ. റോഡിന്റെ വശത്തുകൂടി നിലവിലെ 11 കെ വി ലൈനുകൾ തമ്മിൽ ബന്ധിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. പക്ഷേ അതിനുള്ള ചെലവ് ഭൂവുടമകൾ വഹിക്കണമെന്നാണ് കെ എസ് ഇ ബി നിലപാട്. ഇതോടെ നിർധന കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്. നിത്യവൃത്തിയ്ക്ക് പോലും ബുദ്ധിമുട്ടുന്ന നിർധന കുടുംബങ്ങളോടാണ് കെ എസ് ഇ ബി ഭീമൻ തുക ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടും നടപടിയാകാത്ത സ്ഥിതിയ്ക്ക് ഇനി എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020