സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുമായുള്ള എല്ലാ ഫ്ലൈറ്റുകളും ഡൽഹിയിലെത്തി. കേരളത്തിലെത്തേണ്ടത് ആകെ 252 പേരാണ്. ആദ്യ സംഘവുമായി ഇന്നു രാവിലെ 5.50 ന്
എത്തിയ AI 1954 ൽ 85 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ ഡൽഹിയിൽ നിന്ന് ദുബായിലേയ്ക്ക് പോകും. അവശേഷിക്കുന്ന 83 പേരും ഇന്നലെ എത്തിയ എട്ടു പേരുമടക്കം 91 പേർ വൈകുന്നേരം ആറിന് പുറപ്പെടുന്ന എയർ ഏഷ്യ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും.

രണ്ടര മാസം പ്രായമുള്ള കുഞ്ഞുമായി ഒരു കുടുംബവും സംഘത്തോടൊപ്പമുണ്ട്. പോളണ്ടിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ 41 മലയാളികളുണ്ട്. ഇവരും വൈകിട്ട് പുറപ്പെടുന്ന ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും.

എയർഫോഴ്സിന്റെ സി 17ഫ്ലൈറ്റിൽ 120 മലയാളി വിദ്യാർത്ഥികളാണ് എത്തിച്ചേർന്നത്. ഇവരിൽ 48 വിദ്യാർത്ഥികളും ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും. ബാക്കിയുള്ള 52 പേരെ കൊമേഴ്സ്യൽ ഫ്ലൈറ്റുകളിൽ ഇന്നുതന്നെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *