കശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് കശ്മീരിലെ ഗുരെസ് സെക്ടറില്‍ തകര്‍ന്നുവീണത്. അസുഖബാധിതനായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൊണ്ടുവരാന്‍ പോകുന്നതിനിടെയാണു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ സംഭവസ്ഥലത്തേക്കു കാല്‍നടയായി പോയ്ക്കൊണ്ടിരിക്കുകയാണ്.് അതേസമയം, അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ വ്യോമസേന തിരച്ചില്‍ ആരംഭിച്ചു.

അപകടത്തിന്റെ കാരണവും ആളപായവും നിലവില്‍ അറിവായിട്ടില്ല. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്നും പക്ഷേ മോശം കാലാവസ്ഥ കാരണം നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നുമാണ് ഒരു ഉദ്യോഗസ്ഥനില്‍നിന്നുള്ള വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *