ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നശേഷം മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നില്‍ തള്ളി. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36) ആണ് കൊല്ലപ്പെട്ടത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ കൊണ്ടേല്‍പിച്ച് ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയായിരുന്നു. ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എംഎല്‍എ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *