വിമാനം യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് അപകടം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് ഓക്ലൻഡിലേക്കുള്ള ബോയിംഗ് 787-9 വിമാനത്തിലാണ് സംഭവം. ആകാശത്തുവെച്ച് വിമാനം പെട്ടെന്ന് വായുവിൽ താഴേക്ക് ചലിക്കുകയും തുടർന്നുണ്ടായ അപകടത്തിൽ അമ്പത് പേർക്ക് പരിക്കേറ്റതായും ഫോർബ്സ് റിപ്പോർട്ട് ചെയ്തു. ചിലിയൻ എയർലൈൻ ലാതമിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം അപ്രതീക്ഷിതമായി താഴേക്ക് ചലിച്ചതിനാൽ ഉൾവശം ശക്തമായി കുലുങ്ങുകയും യാത്രക്കാരിൽ ചിലരും ക്രൂ അംഗങ്ങളും കാബിനിൽ പറന്നെന്നും മേൽക്കൂരയിൽ ഇടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.പരിക്കേറ്റവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. FlightAware റിപ്പോർട്ട് അനുസരിച്ച്, വിമാനം പ്രാദേശിക സമയം വൈകുന്നേരം 4:26 ന് ഓക്ക്ലൻഡിൽ ലാൻഡ് ചെയ്തു. പറക്കുന്നതിനിടെ സാങ്കേതിക പ്രശ്നമുണ്ടായതായും ഇത് വിമാനം ശക്തമായി കുലുങ്ങാൻ കാരണമായതായും ലതം എയർലൈൻസ് അറിയിച്ചു. എന്നാൽ, എന്താണ് സാങ്കേതിക സംഭവമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിലെ യാത്രക്കാരാണ് മിഡ്-എയർ ഡ്രോപ്പ് ഉണ്ടായതായി പറഞ്ഞത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
