വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയ സംഭവത്തിൽവിശദീകരണവുമായി ലുലു ഗ്രൂപ്പ് .യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും മൂലമാണ് പൈലറ്റിന് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്ന് ലുലുഗ്രൂപ്പ് അറിയിച്ചു.
ഹെലികോപ്ടറിലുണ്ടായിരുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പൈലറ്റ് സുരക്ഷിത സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നും ലുലുഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
അസുഖബാധിതനായ ബന്ധുവിനെ കാണാനായി കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് യൂസഫലിയും കുടുംബവും. രണ്ട് പൈലറ്റുമാരെക്കൂടാതെ യൂസഫലി, ഭാര്യ മറ്റ് രണ്ട് യാത്രക്കാര്‍ എന്നിവരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.