ഇന്ത്യ മുസ്ലീങ്ങൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണെങ്കിൽ പിന്നെയെങ്ങനെയാണ് രാജ്യത്ത് മുസ്ലിം ജന സംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ. സ്വാതന്ത്രം ലഭിച്ച ശേഷം ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ കൂടുക മാത്രമാണ് ചെയ്തതെന്ന് അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലെ പീറ്റേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംവാദത്തിൽ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേയുള്ള നടപടിയും മുസ്ലീംങ്ങള്‍ക്കെതിരേയുള്ള അതിക്രമവും സംബന്ധിച്ച പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ മൂലധന നിക്ഷപത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ അവരുടെ സാധാരണ ജീവിതമാണ് തുടരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1947ന് ശേഷം രാജ്യത്തെ മുസ്ലീം ജനസംഖ്യ ഉയരുകയാണ് ഉണ്ടായത്. മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണ് ഇന്ത്യയെങ്കില്‍ പിന്നെ എങ്ങനെയാണ് ഇവിടെ മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതെന്നും നിര്‍മലാ സീതാരാമന്‍ ചോദിച്ചു. ഇന്ത്യയില്‍ നേരിട്ട് വരുകയോ ഇവിടുത്തെ യാഥാര്‍ഥ്യം തിരിച്ചറിയുകയോ ചെയ്യാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സത്യാവസ്ഥ തിരിച്ചറിയാതെ റിപ്പോര്‍ട്ടുകള്‍ മാത്രം അടിച്ചുവിടുന്നവരുടെ നിഗമനങ്ങള്‍ ശ്രദ്ധിക്കാതെ ഇന്ത്യയില്‍ നടക്കുന്നത് എന്താണെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്നാണ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവരോട് തനിക്ക് പറയാനുള്ളത്. രാജ്യത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഇന്ത്യയിലേക്ക് ക്ഷണിച്ച മന്ത്രി രാജ്യത്തുടനീളം സഞ്ചരിച്ച് അവരുടെ ആരോപണങ്ങള്‍ തെളിയിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *