രാജ്യത്ത് കോവിഡ് ഭീതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3876 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് സ്ഥിരീകരണം. 3,29,942 പേർക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേർ നിലവിൽ കോവിഡ് ചികിത്സയിൽ ഉണ്ട് . 82.8% ആണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.
രാജ്യത്ത് ആകെ 2,29,92,517 പേരിലേക്ക് കോവിഡ് എത്തി. 1,90,27,304 പേര്‍ രോഗമുക്തരായി. 2,49,992 പേരാണ് ഇതുവരെ മരിച്ചത്. 37,15,221 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 17,27,10,066 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 18 കോടിയിലേറെ ഡോസ് വാക്‌സിന്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നല്‍കി. സര്‍ക്കാരുകളുടെ പക്കല്‍ 90 ലക്ഷം ഡോസ് ഇപ്പോഴും അവശേഷിക്കുന്നു. വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ ഏഴ് ലക്ഷം ഡോസുകള്‍ കൂടി ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

30,56,00,187 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 18,50,110 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *