പശ്ചിമ ബംഗാളിലെ 77 ബിജെപി എം‌എൽ‌എമാർക്കും കേന്ദ്ര സുരക്ഷാസേനയുടെ സംരക്ഷണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബിജെപി എം‌എൽ‌എമാർക്ക് സംസ്ഥാനത്ത്‌ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ഉത്തരവ്.സായുധ സേനകളായ സി.ഐ.എസ്.എഫും സി.ആര്‍.പി.എഫുമാണ് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.61 എം എല്‍.എമാര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷയായിരിക്കും നല്‍കുക. സി.ഐ.എസ്.എഫ് ആയിരിക്കും സുരക്ഷ നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.ബാക്കിയുള്ളവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന വൈ കാറ്റഗറി സുരക്ഷയായിരിക്കും ഏര്‍പ്പെടുത്തുക. പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും നല്‍കും.

തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇരുപതോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലെല്ലാം തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ ബംഗാളിലെ ഹിന്ദുക്കളയെല്ലാം തൃണമൂലും തൃണമൂലിലെ മുസ്‌ലിം പ്രവര്‍ത്തകരും ആക്രമിക്കുകയാണെന്ന രീതിയിലാണ് ബി.ജെ.പി നേതാക്കളെല്ലാം പ്രചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ബി.ജെ.പി പുറത്തുവിടുന്ന പല ചിത്രങ്ങളും വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നു

Leave a Reply

Your email address will not be published. Required fields are marked *