കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടത്തുക.കൊവിഷീല്‍ഡ് കൊവാക്‌സിന്‍ എന്നീ വ്യത്യസ്ത വാക്‌സിനുകള്‍ ഒരാള്‍ക്ക് നല്‍കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന ഐസിഎംഎആല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ ഒരോ ഡോസുകളായി ഉപയോഗിക്കുന്നത് കൊവിഡിനെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ നിലപാട്. ഈ വര്‍ഷം ജൂലൈയിലാണ് കൊവാക്‌സിനും കൊവിഷീല്‍ഡും കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ പാനല്‍ ആവശ്യപ്പെട്ടത്.

ആദ്യ ഡോസ് നല്‍കിയ വാക്‌സിന് പകരം നിശ്ചിത ഇടവേളയില്‍ രണ്ടാം ഡോസ് മറ്റൊരു വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ മാറ്റി ഉപയോഗിക്കുന്ന രീതി മെയ്, ജൂണ്‍ മാസങ്ങളില്‍ ഉത്തര്‍പ്രദേശിലാണ് പഠനം നടത്തിയത്. കോവിഡിനെതിരേ ഒരേ വാക്‌സിന്റെ രണ്ടുഡോസ് എടുക്കുന്നതിനെക്കാള്‍ വെവ്വേറെ വാക്‌സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ഐസിഎംആര്‍ പഠനം വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ അബദ്ധവശാല്‍ 18 പേര്‍ക്ക് വെവ്വേറെ വാക്‌സിനുകളുടെ രണ്ടുഡോസ് നല്‍കിയതിനെത്തുടര്‍ന്ന് ഇവരടക്കം 98 പേരിലാണ് ഐ.സി.എം.ആര്‍. പഠനം നടത്തിയിരുന്നത്.
പതിനെട്ട് പേരിലായിരുന്നു ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതില്‍ 11 പേര്‍ പുരുഷന്‍മാരും എഴ് പേര്‍ സ്ത്രീകളുമായിരുന്നു. രണ്ട് പേര്‍ അവസാനഘടത്തില്‍ പരീക്ഷണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. 62 വയസ്സിന് താഴെയുള്ളവരിലായിരുന്നു പരീക്ഷണം നടത്തിയത്. കൊവാക്‌സിനും കൊവിഷീല്‍ഡും മാറ്റി ഉപയോഗിക്കാമെന്നത് വാക്‌സിനേഷന്‍ ഡ്രൈവിന് കൂടുതല്‍ ഉണര്‍വ്വേകും. ചില വാക്‌സിനുകളുടെ ക്ഷാമം കാരണമുണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനും ഇത് സഹായകരമാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

നിലവില്‍ കൊവാക്‌സിനും കൊവിഷീല്‍ഡും ഉള്‍പ്പടെ അഞ്ചുകൊവിഡ് വാക്‌സിനുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊവാക്‌സിന്‍ പൂര്‍ണ്ണമായും തദ്ദേശീയമായി ഉത്പാദിപ്പിച്ച കൊവിഡ് വാക്‌സിനാണെന്ന പ്രത്യേകതയും ഉണ്ട്. ഒരു വാക്‌സിന്‍ മാത്രം കുത്തിവെയ്‌പ്പെടുത്തവര്‍ക്ക് പുതിയ പഠനം ഗുണം ചെയ്യുമെന്നാണ് കണക്കുക്കൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *