പെഗാസസ് ഫോൺ നിരീക്ഷണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഇന്നും നാടകീയ രംഗങ്ങൾ. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തി . പാർലമെൻറ് ജനാധിപത്യത്തിൻറെ ശ്രീകോവിലാണെന്നും പ്രതിഷേധങ്ങൾ അതിരുവിട്ടുവെന്നും വെങ്കയ്യനായ്ഡു കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഉപരാഷ്ട്രപതി ഒരുഘട്ടത്തിൽ സഭയിൽ വിതുമ്പിക്കരഞ്ഞു.

രാജ്യസഭയിൽ ഇന്നലെകാര്‍ഷിക ബില്ലുകളെ കുറിച്ചുള്ള ചര്‍ച്ച തടസ്സപ്പെടുത്തിയ എം.പിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി . നടുത്തളത്തിലെ മേശയിൽ കയറി ഇരുന്ന് പ്രതിഷേധിച്ചാണ് ബിനോയ്, വി.ശിവദാസൻ എന്നിവരുൾപ്പെട്ട എം.പിമാര്‍ ഇന്നലെ ചര്‍ച്ച തടഞ്ഞത്. പ്രതിഷേധത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു.

അതേസമയം ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *