തൃശൂര്‍: തൃശൂരില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കന്‍ പൗരന്‍ അജിത് കിഷന്‍ പെരേര പിടിയില്‍. തമിഴ്നാട്ടില്‍ നിന്ന് മോഷ്ടിച്ച ബോട്ടില്‍ കടല്‍ മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
അവശനിലയില്‍ ബോട്ടില്‍ കണ്ടെത്തിയ ഇയാളെ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഹരികടത്തിനാണ് ഇയാളെ കോസ്റ്റല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മട്ടാഞ്ചേരിയില്‍ നിന്ന് പിടികൂടിയ ഇയാള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു.
സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രതിയുടെ കൈയില്‍ നിന്നും നിരോധിത വസ്തു കണ്ടെടുത്ത കേസില്‍ തൃശൂര്‍ ഒന്നാം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പൊലീസിനെ വെട്ടിച്ച് അജിത് കിഷന്‍ കടന്നുകളഞ്ഞത്.