മുംബൈയിലെ സാകി നാകയില്‍ ടെംപോ ട്രാവലറില്‍ ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായ യുവതി ചികിത്സയിലിരിക്കേ മരണമടഞ്ഞു. 30 വയസ്സുകാരിയാണ് മരിച്ചത്.ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ യുവതി വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ബലാത്സംഗത്തിനു ശേഷം യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ക്രൂരമായ ആക്രമണമാണ് പ്രതി നടത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്.
റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെംപോയിലാണ് പീഡനം നടന്നതെന്ന് പോലീസ് കണ്ടെത്തി.
വാഹനത്തിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു. പ്രതിയായ മോഹന്‍ ചൗഹാന്‍ (45) മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.ഇയാള്‍ യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
