ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടന്‍ യു കൃഷ്ണം രാജു അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. ടോളിവുഡില്‍ റിബല്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബ്രമാണ്ട ചിത്രമായ ബാഹുബലി താരം പ്രഭാസിന്റെ അമ്മാവന്‍ കൂടിയാണ് കൃഷ്ണം രാജു.
പ്രഭാസിന്റെ തന്നെ രാധേ ശ്യാമിലാണ് അവസാനമായി കൃഷ്ണം രാജു അബ്ഹഗിനയിച്ചത്. ആത്മീയ ഗുരുവായിട്ടായിരുന്നു വേഷമിട്ടത്. 1966മുതൽ തെലുങ്ക് സിനിമയില്‍ സജീവമായിരുന്നു കൃഷ്ണം രാജു. കുറച്ച് കാലം മാധ്യമപ്രവര്‍ത്തനമായിരുന്നു മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സിനിമാ മേഖലയിലേക്ക് എത്തിയത്.
തുടക്കത്തില്‍ വില്ലന്‍ റോളുകളിലൂടെയാണ് കൃഷ്ണം രാജു ജനശ്രദ്ധ നേടിയത്. പിന്നീട് നായക വേഷത്തിലേക്ക് മാറുകയായിരുന്നു. ഭക്ത കണ്ണപ്പ, കടക്ടല രുദ്രയ്യ എന്നിവയാണ് രാജുവിന്റെ പ്രമുഖ ചിത്രങ്ങള്‍. ബിജെപിയുടെ മുന്‍ എംപിയായിരുന്നു അദ്ദേഹം. എ ബി വാജ്‌പേയ് സര്‍ക്കാരില്‍ സഹമന്ത്രിയുമായിരുന്നു. ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമാണ് രാജുവിനുള്ളത്.
റിബല്‍ സ്റ്റാര്‍ എന്ന പേര്‍ 50 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ജനഹൃദയങ്ങളില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു. അത്രയ്ക്കും മികച്ച അഭിനയ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും, ഇത് തെലുങ്ക് സിനിമയുടെ നഷ്ടമാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കൃഷ്ണം രാജുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. തെലുങ്ക് നടനെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഒരുപാട് സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും കെസിആര്‍ പറഞ്ഞു.