റഷ്യയുമായി സൗഹൃദമത്സരം കളിക്കാനുള്ള ബോസ്നിയൻ ഫുട്ബോൾ അസോസിയേഷൻ്റെ തീരുമാനത്തിനെതിരെ സൂപ്പർ താരങ്ങൾ രംഗത്തെത്തി. മുതിർന്ന താരങ്ങളായ എഡിൻ ജെക്കോയും മിറാലം പ്യാനിച്ചും തീരുമാനത്തെ വിമർശിച്ച് കളിയിൽ നിന്ന് പിന്മാറി. മത്സരത്തിൽ കളിക്കാൻ തയ്യാറല്ലെന്ന് ഇരുവരും പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തു.

യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ റഷ്യയെ ഫിഫ വിലക്കിയിരുന്നു. ദേശീയ ടീമിനോ റഷ്യയിലെ ക്ലബുകൾക്കോ ഒരു മത്സരങ്ങളിലും കളിക്കാൻ അനുവാദമില്ല എന്നതായിരുന്നു ഫിഫയുടെ പ്രഖ്യാപനം. യുവേഫയും റഷ്യയെ വിലക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ ഫിഫ വിലക്കി. റഷ്യൻ ക്ലബ്ബുകളെയും നിരോധിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും റഷ്യൻ ക്ലബ്ബുകൾക്ക് കളിക്കാനാകില്ല. ഇതോടെ 2022 ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ റഷ്യക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തു. ഈ വർഷം നടക്കേണ്ട വനിതാ യൂറോ കപ്പിലും റഷ്യയെ പങ്കെടുപ്പിക്കില്ല. അതിനിടെ റഷ്യൻ, ബെലാറസ് താരങ്ങളെ വിലക്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും നടപടിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *