ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്തു വെച്ചു 10 കിലോ കഞ്ചാവ് വേട്ട. മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ മൻസൂറാണ് എക്സസൈസിന്റെ പിടിയിലായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് കഞ്ചാവ് കടത്തികൊണ്ട് വന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മൻസൂർ. യുവതി യുവാൾക്ക് ഇടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം കഞ്ചാവ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുന്ന രീതിയാണ് ഇയാൾ പിന്തുടർന്നത്.
കണ്ണൂർ ജില്ലയ്ക്ക് പുറമേ കാസർഗോഡ് , കോഴിക്കോട് ജില്ലയിലും മൻസൂർ കഞ്ചാവ് വിൽപ്പന നടത്താറുണ്ട്ഒ. രാഴ്ചയായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾക്ക് മുൻമ്പും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് എൻ ഡി പി എസ് കേസ് ഉണ്ടായിരുന്നു.