മരിച്ചത് വടകര സ്വദേശികൾ
കാസർകോട് മൊഗ്രാലിൽ ദേശീയപാത നിർമാണപ്രവർത്തികൾക്കിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ക്രെയിനിൽ നിന്ന് ബക്കറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു . അക്ഷയ് തൽക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
