കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,132 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 21,563 പേർ രോഗമുക്തി നേടുകയും ചെയ്തു.
193 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 4,50,782 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിലായി 2,27,347 സജീവ കേസുകളാണ് നിലവിലുള്ളത്. 21,563 പേർ കൂടി കൊവിഡ് മുക്തി നേടിയതോടെ 3,32,93,478 പേർ ഇതുവരെ കൊവിഡ് ബാധയിൽ നിന്നും മുക്തി നേടി. ഇതുവരെ 95,19,84,373 പേർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞതായും കേന്ദ്രം അറിയിച്ചു.
