രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ് . ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും ഡീസൽ വില നൂറ് കടന്നു.

ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില പെട്രോളിന് 106.70 രൂപയാണ്. കൊച്ചിയിലും കോഴിക്കോടും പെട്രോൾ വില 105 ലേക്ക് കടക്കുകയാണ്.

കൊച്ചിയിൽ ഡീസലിന് 98.33 രൂപയും പെട്രോളിന് 104.72 രൂപയുമാണ് ഇന്ന്. കോഴിക്കോട് 98.66 രൂപയാണ് ഡീസൽ വില. 104. 94 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *