ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും എത്തിയ നരേന്ദ്ര മോദി അധികാരത്തിൽ ഇടം നേടിയിട്ട് ഇരുപത് വർഷം പിന്നിട്ട വേളയിൽ അദ്ദേഹത്തെ വാനോളം പ്രശംസിച്ച അമിത് ഷായുടെ വാക്കുകൾ ‘എന്റെ അടുത്ത തമാശ’, എന്ന കുറിപ്പോടെയായിരുന്നു അമിത്ഷായുടെ പ്രസ്താവന സംബന്ധിച്ച വാര്‍ത്ത മാര്‍ട്ടിന ട്വീറ്റ് ചെയ്തത്.
And for my next joke …😳🤡 https://t.co/vR7i5etQcv
— Martina Navratilova (@Martina) October 10, 2021
മോദി വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാനിക്കുന്ന വ്യക്തിയാണ്, അതുകൊണ്ടുതന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥമില്ലെന്നും, താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ജനാധിപത്യ നേതാവാണ് മോദിയെന്നുമായിരുന്നു അമിത്ഷാ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.
