ഉത്തരഖാണ്ഡ് ഗതാഗത വകുപ്പ് മന്ത്രിയും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു.. ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകനും എം.എല്‍.എയുമായ സഞ്ജീവ് ആര്യയുമാണ് കോണ്‍ഗ്രസില്‍ ചേർന്നത്.

മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്, രണ്‍ദീപ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും പാര്‍ട്ടി പ്രവേശനം. ഇരുവരും പിന്നീട് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.യശ്പാല്‍ നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 2007-2017 കാലഘട്ടത്തിലായിരുന്നു അദ്ദേഹം പിസിസി പ്രസിഡന്റായിരുന്നത്.
യശ്പാല്‍ മന്ത്രിസ്ഥാനം രാജിവെച്ചിട്ടുണ്ടെന്ന് സുര്‍ജേവാല പറഞ്ഞു. 2017 ലാണ് ഇരുവരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *