മുംബൈ ആഡംബര കപ്പലിലെ ലഹരി കേസിൽ അറസ്റ്റിലായ, ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് വാദം കേൾക്കുമെന്ന് ആര്യൻ ഖാന്റെ അഭിഭാഷകൻ സതീഷ് മനേഷിന്ദെ പറഞ്ഞു.
മുംബൈ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയോട് ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച മറുപടി നൽകണമെന്ന് മുംബൈ കോടതി ഉത്തരവിട്ടു.

ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച തള്ളിയതിനെ തുടർന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. കേസിൽ ഒരു നൈജീരിയ സ്വദേശിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഗൊരേഗാവിൽ നിന്നായിരുന്നു എൻ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *