പേരാമ്പ്രയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുഡിഎഫ് സംഘർഷം. യുഡിഎഫ് പ്രതിഷേധ കൂട്ടായ്മക്കിടെയാണ് പ്രവർത്തകർ അക്രമം. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ യുഡിഎഫ്
പ്രവർത്തകർ ആക്രമിച്ചു.
വനിതാ മാധ്യമപ്രവർത്തകയെ അടക്കം തടഞ്ഞുവെച്ചു. തടയാൻ ശ്രമിച്ച പൊലീസിനെയും പ്രവർത്തകർ എതിർത്തു. റോഡിൽ വൻ സംഘർഷം സൃഷ്ടിച്ച യുഡിഎഫ് പ്രവർത്തകർ അതുവഴി പോയ വാഹനങ്ങളും തടഞ്ഞു.
